നെടുമങ്ങാട് :ജില്ലാ ഭരണം കൂടുതൽ കാര്യക്ഷമമാക്കുന്നത്തിന്റെ ഭാഗമായി നെടുമങ്ങാട് താലൂക്ക് പരിധിയിലുള്ള സംഘടനകളുടെയും വ്യക്തികളുടെയും പരാതികൾ വേഗത്തിൽ തീർപ്പാക്കുന്നതിന് കളക്ടറുടെ നേതൃത്വത്തിൽ 13ന് രാവിലെ 10 മുതൽ നെടുമങ്ങാട് താലൂക്കോഫീസിൽ പൊതുജന പരാതി പരിഹാര അദാലത്ത് നടക്കുമെന്ന് തഹസിൽദാർ അറിയിച്ചു.