കഴക്കൂട്ടം: മുസ്ലിങ്ങളെ രണ്ടാംതരം പൗരന്മാരാക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നാരോപിച്ച് കണിയാപുരം പള്ളി നടയിൽ മുസ്ലിം ലീഗ് പ്രവർത്തകർ പൗരത്വ ഭേദഗതി ബിൽ കത്തിച്ച് പ്രതിഷേധിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമത്തിൽ ഹരിത സ്പർശം ചെയർമാൻ ഷഹീർ.ജി.അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കടവിളാകം കബീർ ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം ഷഹീർ കരീം, നൗഷാദ് ഷാഹുൽ, മുനീർ കുരുവിള, മൻസൂർ ഗസാലി, അൻസാരി പള്ളിനട, നിസാം പുന്നക്കാട്, നസീർ അഹമ്മദ്, തൗഫീഖ് കരീം, അബ്ദുൽ ഖാദർ, ഷാരൂഖ് ഖാൻ എന്നിവർ സംസാരിച്ചു.