• തിരുവനന്തപുരം: ആശയവിനിമയ പരിമിതികളുള്ള കുട്ടികളുടെ ഭാഷ പരിശീലത്തിന് സഹായകമായ ടെലി റിഹാബിലിറ്റേഷൻ യൂണിറ്റിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) രൂപം നൽകി. ന്യൂറോ ഡെവലപ്‌മെന്റൽ സയൻസസ് വിഭാഗം പുറത്തിറക്കുന്ന യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30 ന് മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കും. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സാമൂഹ്യ നീതിവകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന ഭിന്നശേഷി അവാർഡ് നിശയായ 'സമർപ്പണം 2019' നോട് അനുബന്ധിച്ചാണ് ഉദ്ഘാടനം.