പൂവാർ: കരുംകുളം കണ്ണാടിപ്പള്ളിക്ക് സമീപത്തു നിന്നുമാണ് പണമടങ്ങിയ പഴ്സ് കളഞ്ഞുകിട്ടിയത്. കരുംകുളം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പർ സെൽവനാണ് പണവും രേഖകളും അടങ്ങിയ പഴ്സ് കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിൽ ഏല്പിച്ചത്. പഴ്സ് നഷ്ടപ്പെട്ടവർ ശരിയായ വിവരങ്ങൾ നൽകി കൈപ്പറ്റണമെന്ന് കാഞ്ഞിരംകുളം പൊലീസ് അറിയിച്ചു.