തിരുവനന്തപുരം : അരുവിക്കരയിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഇന്നും നാളെയും മറ്റെന്നാളും നഗരത്തിൽ കുടിവെള്ളം മുടങ്ങും. നഗരത്തിലെ 57 വാർഡുകളിലാണ് ജലവിതരണം മുടങ്ങുന്നത്. ഈ മേഖലകളിൽ നഗരസഭയുടെ 4 വാട്ടർ ടാങ്കറുകൾക്കു പുറമേ 27 സ്വകാര്യ ടാങ്കറുകളുടെ സേവനം കൂടി പ്രയോജനപ്പെടുത്തി കുടിവെള്ളം ലഭ്യമാക്കുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ കുടിവെള്ള ടാങ്കുകൾ സ്ഥാപിച്ച് അതിലേയ്ക്ക് ടാങ്കറുകളിൽ വെള്ളമെത്തിക്കും. അടിയന്തിര സാഹചര്യം നേരിടാൻ നഗരസഭയിൽ കൺട്രോൾ റൂം സജ്ജമാക്കും.കൺട്രോൾ റൂമിലേയ്ക്ക് ലഭിക്കുന്ന പരാതികൾ പരിശോധിച്ച് ആവശ്യമായ സ്ഥലങ്ങളിൽ കുടിവെള്ളമെത്തിക്കും. പൊതുജനങ്ങൾ ലഭ്യമായ പാത്രങ്ങളിൽ കുടിവെള്ളം സംഭരിച്ചു വയ്ക്കണമെന്നും വെള്ളത്തിന്റെ ഉപഭോഗം നിയന്ത്രിക്കണമെന്നും അധികൃതർ അറിയിച്ചു. പരാതികൾ അറിയിക്കാനുള്ള നഗരസഭാ കൺട്രോൾ റൂം നമ്പർ - 9496434517