kovalam

കോവളം: മോട്ടോർ ബൈക്ക് അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. കോട്ടുകാൽ പുന്നക്കുളം കുഴിയൻവിള മണികണ്ഠ ഭവനിൽ എസ്. ഉദയകുമാർ (50) ആണുമരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 11.45 ഓടെ കല്ലുവെട്ടാംകുഴി പോറോട് പാലത്തിനുസമീപത്താണ് അപകടം നടന്നത്. കൈതമുക്കിലെ ഹോട്ടൽ ജീവനക്കാരനായ ഉദയകുമാർ ജോലി കഴിഞ്ഞ് വീട്ടിലേക്കുമടങ്ങുമ്പോഴാണ് അപകടം. ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ ഉദയകുമാറിന്റെ തല റോഡിലെ കരിങ്കല്ലിൽ ഇടിച്ചതോടെ അബോധവസ്ഥയിലായി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കോവളം
പൊലീസ് എത്തി മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എം. ജീജയാണ് ഭാര്യ. അഭിജിത്ത് ഉദയൻ, ആര്യാ ജെ. ഉദയൻ എന്നിവർ മക്കൾ. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 7.30ന് .