തിരുവനന്തപുരം : ആനയറ വലിയ ഉദയാദിച്ചപുരം ശ്രീ മഹാദേവ ക്ഷേത്രത്തിലെ പള്ളിവേട്ട എഴുന്നെള്ളിപ്പ് ഇന്നുരാത്രി 9ന് വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്ര വേട്ടക്കളത്തിൽ നിന്നും അകമ്പടിയോടുകൂടി ആരംഭിക്കും. പള്ളിവേട്ട എഴുന്നെള്ളിപ്പ് വെൺപാലവട്ടം, ചത്തൻമ്പ്ര, ഉൗളൻകുഴി, കിഴക്കത്തിൽ ജംഗ്ഷൻ, അരശുംമൂട്, പമ്പ് ഹൗസ്, കുടവൂർ , കല്ലുംമൂട്, പേട്ടയിൽ എത്തി തിരിച്ച് ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നെള്ളും.