മോഹൻ ബഗാന് വിജയം
കൊൽക്കത്ത : ഐ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ മോഹൻ ബഗാൻ എതിരില്ലാത്ത നാലുഗോളുകൾക്ക് മണിപ്പൂരി ക്ളബ് ട്രാവു എഫ്.സിയെ കീഴടക്കി. ഫ്രാൻസിസ് കോ മുനോസ് രണ്ട് ഗോളുകൾ നേടിയപ്പോൾ മലയാളി താരം വി.പി. സുഹൈർ, ശുഭഘോഷ് എന്നിവർ ഒാരോ ഗോളടിച്ചു.
ബ്ളാസ്റ്റേഴ്സ് നാളെ കൊച്ചിയിൽ
കൊച്ചി : ഐ.എസ്.എൽ ഫുട്ബാളിൽ കേരള ബ്ളാസ്റ്റേഴ്സ് നാളെ കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ച് ജംഷഡ്‌പൂരിനെ നേരിടും. ആദ്യമത്സരത്തിന് ശേഷം വിജയം നേടിയിട്ടില്ലാത്ത ബ്ളാസ്റ്റേഴ്സ് ഏഴ് മത്സരങ്ങളിൽനിന്ന് ആറ് പോയിന്റുമായി എട്ടാം സ്ഥാനത്താണ്.
ക്യാപ്ഷൻ
മലേഷ്യയിൽ നടന്ന 21-ാമത് ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ വെള്ളി നേടിയ സോജസിയ ഷംനാദ്, കെ.എസ്.എഫ്.ഇ എൻ.ആർ.ഐ ബിസിനസ് സെന്ററിലെ സീനിയർ അസിസ്റ്റന്റാണ്