തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം കൃത്യസമയത്ത് വിതരണം ചെയ്യുക,​ തൊഴിലാളി പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ട്രാൻസ്പോർട്ട് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾ ട്രാൻസ്പോർട്ട് ഭവനു മുന്നിൽ തലമുണ്ഡനം ചെയ്തു പ്രതിഷേധിക്കും. രാവിലെ പത്തിനാണ് പ്രതിഷേധം.