തിരുവനന്തപുരം :കേരള സ്റ്റേറ്റ് ഹയർ ഗുഡ്‌സ് ഒാണേഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ എസ്.വി. ജയൻ അദ്ധ്യക്ഷത വഹിച്ചു.വി.എസ്. ശിവകുമാർ എം.എൽ.എ മുഖ്യാതിഥിയായിരുന്നു.സംസ്ഥാന പ്രസിഡന്റ് എ.പി. അഹമ്മദ് കോയ,സെക്രട്ടറി സലിം മുരുക്കുമ്മൂട്, ജനറൽ സെക്രട്ടറി ടി.വി.ബാലൻ,വൈസ് പ്രസിഡന്റ് കമലാലയം സുകു,ജില്ലാ രക്ഷാധികാരി എസ്.എസ്. മനോജ്,ജനറൽ സെക്രട്ടറി ബി.എസ്.ഉണ്ണിക്കൃഷ്ണൻ, ജില്ലാട്രഷറർ എം.പ്രദീപ്കുമാർ,പന്തൽ കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സി.ബി.ജി.തിലകൻ,എസ്.അലാവുദ്ദീൻ,സി.രഘു,വി.കനകരാജൻ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി കമലാലയം സുകു,എസ്.എസ്. മനോജ് (രക്ഷാധികാരികൾ),എസ്.വി. ജയൻ (പ്രസിഡന്റ്),ബി.എസ്. ഉണ്ണിക്കൃഷ്ണൻ (ജനറൽ സെക്രട്ടറി), എം. പ്രദീപ് കുമാർ (ട്രഷറർ),മണിയൻ മുറിഞ്ഞപാലം,എസ്.അലാവുദ്ദീൻ,നെയ്യാറ്റിൻകര സുന്ദരേശൻ,സുകുമാരൻ നായർ,ആർ.സന്തോഷ് കുമാർ,ലീലാ അനിൽകുമാർ (വൈസ് പ്രസിഡന്റുമാർ),വി.കനകരാജൻ,വർഗീസ്,അലക്സാണ്ടർ മാത്യു,സി. രഘു,എം.നിസാറുദ്ദീൻ,നേമം കെ.മണികണ്ഠൻ നായർ (സെക്രട്ടറിമാർ),അഡ്വ.സജ്ജയൻ ബാലരാമപുരം (ലീഗൽ അഡ്വൈസർ) എന്നിവരടങ്ങുന്ന ജില്ലാ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.