തിരുവനന്തപുരം : പ്രവാസി വിശ്വകർമ്മ ഐക്യവേദി തിരുവനന്തപുരം ജില്ലാസമ്മേളനം ഐക്യവേദി ജനറൽ സെക്രട്ടറി ഡോ. ബി. രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മജർ ഒറ്റക്കെട്ടായി ഉണർന്ന് പ്രവർത്തിക്കണമെന്നും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാസേനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സമുദായത്തിലെ പ്രമുഖവ്യക്തികൾ സംസാരിച്ചു.

ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന തിരഞ്ഞെടുപ്പിൽ അഡ്വ. ഷാബു സുകുമാരൻ സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാപ്രസിഡന്റായി മഹാസേനനെയും വൈസ് പ്രസിഡന്റുമാരായി പ്രശാന്ത് കർമ്മയെയും ജയലതയെയും തിരഞ്ഞെടുത്തു. സെക്രട്ടറിയായി പ്രദീപ് വർക്കല, ജോയിന്റ് സെക്രട്ടറിമാരായി സതീഷ് ചിറ്റാഴ, ജയകുമാർ പാലോട് എന്നിവരെയും ട്രഷററായി ഷിബുവിനെയും തിരഞ്ഞെടുത്തു. ഇതിനുപുറമേ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായി സുരേഷ് ആശാരി, പെരിങ്ങമ്മല അജിത്, അഡ്വ. പ്രശാന്ത് ആര്യനാട്, ജ്യാേതികുമാർ, അജിത് പ്ളാമൂട്, സുന്ദരൻ, കമലാസനൻ കാട്ടാക്കട, സുദർശനൻ വേളാവൂർ എന്നിവരെയും തിരഞ്ഞെടുത്തു. കെ.ആർ. രതീഷ് സ്വാഗതവും പ്രദീപ് വർക്കല കൃതജ്ഞതയും പറഞ്ഞു. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി ഇൗമാസം 22ന് ചേരാനും തീരുമാനിച്ചു.