കരകുളം: കരകുളത്തെ ഇതര സഭകൾ ചേർന്ന് രൂപീകൃതമായ കരകുളം ക്രിസ്മസ് കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന കരകുളം ക്രിസ്മസ് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മുതൽ ഒന്നു വരെ കരകുളം സി.എസ്.ഐ പള്ളിയിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും നടക്കും.കാരക്കോണം എസ്.എം.സി.എസ്.ഐ മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിലാണ് ക്യാമ്പ്.