തിരുവനന്തപുരം: പ്രേക്ഷകാഭ്യർത്ഥന മാനിച്ച് ബൂൺ ജൂൺ ഹൂ സംവിധാനം ചെയ്ത കൊറിയൻ ചിത്രം പാരസൈറ്റിന്റെ പുനഃപ്രദർശനം ഇന്ന് നടക്കും. ടാഗോർ തിയേറ്ററിൽ രാത്രി 10.30 നാണ് പ്രദർശനം. നിശാഗന്ധിയിൽ രാത്രി 8.30 ന് അശ്വിൻ കുമാർ സംവിധാനം ചെയ്ത നൊ ഫാദേഴ്‌സ് ഇൻ കാശ്മീർ എന്ന ചിത്രത്തിന്റെ പ്രദർശനവും ഉണ്ടാകും. 10.30 ന് ദി അൺനോൺ സെയിന്റ് പ്രദർശിപ്പിക്കും. ശ്രീയിൽ ഉച്ചയ്ക്ക് 12 ന് കാസിൽ ഓഫ് ഡ്രീംസ്, കൈരളിയിൽ രാത്രി 10.15 ന് ബേർണിംഗ് എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടാകും.