കല്ലറ: കല്ലറ പഞ്ചായത്തിൽ കുറുമ്പയത്ത് ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച ഒന്നര കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച ആധുനിക ശ്മശാനം ''ശാന്തിക്കുടീരം" നാടിന് സമർപ്പിച്ചു. ശ്മശാന ഉദ്ഘാടനം ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എസ്. എം റാസി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി ചന്ദ്രൻ, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജി. ശിവദാസൻ, കെ. ശാന്തകുമാർ, സുരേഷ് ബാബു, ഗിരിജ, കെ. ഷീല, ഫസീല ബീവി, ജി.ജെ. ലിസി, ദീപ ഭാസ്കർ, ആർ. മോഹനൻ, എ.എം. റൈസ്, എസ്.കെ. സതീഷ്, എ. മോഹനൻ നായർ, എം.എസ്. ഖാൻ തുടങ്ങിയവർ സംസാരിച്ചു.