കിളിമാനൂർ: തട്ടത്തുമല മറവക്കുഴി റസിഡന്റ്സ് അസോസിയേഷന്റെ പതിനെട്ടാമത് വാർഷികാഘോഷം 21ന് എം.ആർ.എ ഓഡിറ്റോറിയത്തിൽ നടക്കും. വാർഷികാഘോഷങ്ങളുടെ ഭാഗമായി കുടുംബ സംഗമം, പൊതുയോഗം, ഭരണ സമിതി തിരഞ്ഞെടുപ്പ്, വിശിഷ്ട വ്യക്തികളെയും, മുതിർന്നവരെയും ആദരിക്കൽ എന്നിവ നടക്കും. അസോസിയേഷൻ പ്രസിഡന്റ് എ. അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ ചടങ്ങ് ഉദ്ഘാടനം ചെയ്യും. അടയമൺ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ഷീജ ചികിത്സാ ധനസഹായ വിതരണവും മുഖ്യ പ്രഭാഷണവും നടത്തും. അസോസിയേഷൻ സെക്രട്ടറി എ. അഹമ്മദ് കബീർ റിപ്പോർട്ട് അവതരിപ്പിക്കും.