മുടപുരം: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ജനുവരി 8 ന് നടത്തുന്ന അഖിലേന്ത്യാ പൊതുപണിമുടക്കിന്റെ വിജയത്തിനായി സി.ഐ.ടി.യു ഏരിയാ അടിസ്ഥാനത്തിലും മേഖലാടിസ്ഥാനത്തിലും കൺവെൻഷനുകൾ ചേരുന്നു. 21 ന് ചിറയിൻകീഴ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ആറ്റിങ്ങൽ ഏരിയാ കൺവെൻഷൻ നടക്കും.13 ന് കടയ്ക്കാവൂർ പഞ്ചായത്ത് കൺവെൻഷനും 15 ന് കിഴുവിലം പഞ്ചായത്ത് കൺവെൻഷനും 19 ന് വക്കം പഞ്ചായത്തും അഞ്ചുതെങ്ങ് പഞ്ചായത്ത് കൺവെൻഷനും 20ന് മുദാക്കലും ആറ്റിങ്ങലിലും കൺവെൻഷനും ചേരും.
22, 23, 24, തീയതികളിൽ പഞ്ചായത്തു തലത്തിൽ സംയുക്ത കാൽനട പ്രചരണജാഥകളും നടത്തും. 31ന് രാവിലെ 10ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരൻ നയിക്കുന്ന സംസ്ഥാന തല ദക്ഷിണമേഖലാ സംയുക്ത ട്രേഡ് യൂണിയ് ജാഥയ്ക്ക് ആറ്റിങ്ങലിൽ വൻപ്പിച്ച സ്വീകരണം നൽകും. ജനുവരി 3, 4, 5 തീയതികളിൽ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും മാർക്കറ്റുകളിലും പണിമുടക്കിന്റെ പ്രാധാന്യം വിശദീകരിച്ച് പ്രകടനം നടത്തും.
ജനുവരി 5,6,7 തീയതികളിൽ എല്ലാ മേഖലകളിലും പന്തം കൊളുത്തി പ്രകടനം നടത്തും. ജനുവരി 8ന് പൊതുപണിമുടക്ക് ദിവസം വൻപ്പിച്ച തൊഴിലാളി പ്രകടനവും കച്ചേരി നടയിലെ സമരകേന്ദ്രത്തിൽ വൈകിട്ട് 6 മണി വരെ തൊഴിലാളികളുടെ യോഗങ്ങളും കലാപരിപാടികളും ഉണ്ടാകുമെന്ന് സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ അറിയിച്ചു.