തിരുവനന്തപുരം: വെള്ളായണി കായലിന് സമീപത്തെ പട്ടയ ഭൂമി സർക്കാർ ഏറ്റെടുത്ത് കായലിന്റെ വിസ്തൃതി കൂട്ടാനാവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വെള്ളായണി പാടശേഖര കായൽ സംരക്ഷണ സമിതി നാളെ കാക്കാമൂല കായൽ ബണ്ട് റോഡിൽ കർഷ കൂട്ടായ്മ സംഘടിപ്പിക്കും.ഉച്ചയ്ക്ക് 2ന് നടക്കുന്ന കൂട്ടായ്മ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യും.