വക്കം: വക്കത്ത് ഇന്ന് മുതൽ നടത്താനിരുന്ന ഇന്റർ യൂണിവേഴ്സിറ്റി വോളിബാൾ ടൂർണമെന്റ് മാറ്റിവെച്ചു. പങ്കെടുക്കെണ്ട ചില ടീമുകളുടെ അസൗകര്യം കണക്കിലെടുത്താണിത്. ജനുവരി 13, 14, 15 തീയതികളിൽ വക്കം ദൈവപുരയിൽ ലീഗ് മത്സരങ്ങൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.