കല്ലമ്പലം: പൗരത്വ ഭേദഗതി ബില്ലിനെതിരെ യൂത്ത് കോൺഗ്രസ് വർക്കല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലമ്പലം ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടന്നു. മുൻ എം.എൽ.എ വർക്കല കഹാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് വർക്കല നിയോജക മണ്ഡലം പ്രസിഡന്റ് ജിഹാദ് കല്ലമ്പലം അദ്ധ്യക്ഷനായി. അഡ്വ. ഇ. റിഹാസ്, അഡ്വ. ബി. ഷാലി, അഡ്വ. എം.എം. താഹ, ഗോപാലകൃഷ്ണൻ നായർ, കുടവൂർ നിസാം, അഡ്വ. സന്തോഷ് കുമാർ, അനീഷ്‌ കുമാർ, ആസിഫ്, അമ്പു, അജാസ്, രാരിഷ്, ഷാനവാസ്, റിയാസ് കപ്പാംവിള, അസ്ലം അമീർഷാ, അനൂപ്, കണ്ണൻ നിസാം തുടങ്ങിയവർ പങ്കെടുത്തു.