വർക്കല- പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് കൊണ്ടുപോയി ഒരുമാസത്തോളം ഒളിവിൽ താമസിപ്പിച്ച് പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റുചെയ്തു. മലപ്പുറം നിലമ്പൂർ ഇടക്കര വടക്കേകര വീട്ടിൽ ഇർഫാ (23) നെയാണ് അയിരൂർ പൊലീസ് അറസ്റ്റുചെയ്തത്. പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവി അശോകന്റെ നിർദ്ദേശ പ്രകാരമാണ് അറസ്റ്റ്. പ്രതിയെ എറണാകുളം സൗത്ത് റയിൽവേസ്റ്റേഷനിൽവച്ചാണ് പിടികൂടിയത്. അയിരൂർ എസ്.ഐ സജീവ്.ഡി, എസ്.ഐ അജയകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സജീവ്, സിബി, വനിതാസീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനുപമ, ധന്യ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.