പാലോട്: നന്ദിയോട് സ്പർശം പാലിയേറ്റീവ് സർവീസ് ടീമിന്റെ നേത്ര ചികിത്സ പരിശോധനയും പ്രമേഹനിർണയ ക്യാമ്പും 15ന് രാവിലെ 9ന് മുതൽ നന്ദിയോട് ഗവ. എൽ.പി.സ്കൂളിൽ നടക്കും. വാമനപുരം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ.പി. ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വെള്ളനാട് ഡെയിൽ വ്യൂവിന്റേയും ഡയബറ്റിക് അസോസിയേഷൻ ഒഫ് കേരളയുടേയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ബോധവത്കരണ ക്ലാസ്സുകൾ ഡിപിൻ ദാസ്, ജി. ലോറൻസ് എന്നിവർ നയിക്കും.