v

കടയ്ക്കാവൂർ: പൗരത്വബില്ലിനെതിരെ കടയ്ക്കാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടേയും കോൺഗ്രസ് മണനാക്ക് ടൗൺ കമ്മറ്റിയുടേയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. യൂത്ത്കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് ഷാൻ, കോൺഗ്രസ് മണനാക്ക് ടൗൺ കമ്മറ്റി പ്രസിഡന്റ് നഹാസ്, കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് റസൂൽഷാൻ, കയർതൊഴിലാളി ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡൻന്റ് കടയ്ക്കാവൂർ അശോകൻ, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി മണനാക്ക് ഷിഹാബുദ്ദീൻ, എൻ.എസ്.യു സെക്രട്ടറി നിഹാൽ,പെരുംങ്കുളം അൻസാർ, തുടങ്ങിയവർ നേതൃത്വം നൽകി.