വർക്കല:ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമിയും എം.എസ് സുബുലക്ഷ്മി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച എം.എസ്.സുബുലക്ഷ്മി സംഗീതോത്സവത്തിന് തിരശീലവീണു.കഴിഞ്ഞ 5 രാവുകളെ സംഗീത സാന്ദ്രമാക്കിക്കൊണ്ട് കേരളത്തിന് അകത്തും പുറത്തുമുളള സംഗീതജ്ഞർ അവതരിപ്പിച്ച സംഗീത പരിപാടികൾ ഏറെ ഹൃദ്യമായിരുന്നു.വർക്കല ടണൽവ്യൂവിന് സമീപം എം.എസ്.സുബുലക്ഷ്മി നഗറിൽ പ്രത്യേകം സജ്ജീകരിച്ച സ്റ്റേജിലായിരുന്നു സംഗീതോത്സവം അരങ്ങേറിയത്.