വെള്ളനാട്:വെളളനാട് ഗവൺമെന്റ് ഹൈസ്കൂളിലെ 1990 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മ 15ന് സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കും.രാവിലെ 10ന് പൂർവ അദ്ധ്യാപകരെ ആദരിക്കുന്ന ഗുരുപൂജ യോടെയാണ് തുടക്കം.കലാകാരൻ മഹേഷ് പഞ്ജു മുഖ്യാഥിതിയായിരിക്കും.വെള്ളനാട് ഹൈസ്കൂൾ ശുചീകരണം,കുടിവെള്ള പ്ലാന്റ്, മോട്ടിവേഷൻ ക്ലാസ്സുകൾ,രക്തദാന ക്യാമ്പ് തുടങ്ങി തുടർ പരിപാടികൾക്ക് രൂപം നൽകിയതായി സംഘാടകർ പറഞ്ഞു. എല്ലാ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് കൺവീനർ അറിയിച്ചു.