വർക്കല: നീർചാലുകളുടെ ജനകീയത വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതി ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ 14ന് രാവിലെ 9.30ന് വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിനെ രണ്ടായി വേർതിരിക്കുന്ന അഞ്ച് കിലോമീറ്റർ നീളമുളള കല്ലണയാറിലെ നീർചാലാണ് പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ തെരഞ്ഞെടുത്തത്. ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജയസിംഹൻ, അരുണ എസ്. ലാൽ, മുഹമ്മദ് ഇക്ബാൽ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.