തിരുവനന്തപുരം: തൈക്കാട് ശ്രീ ധർമശാസ്താ ഭജനസംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് ഭജനോത്സവം നാളെ രാവിലെ 7.30 മുതൽ ആരംഭിക്കും.7.15ന് താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് എം.സംഗീത്കുമാർ ഉദ്ഘാടനം ചെയ്യും.8.30ന് ശിവകുമാർ ഭാഗവതരും സംഘവും അവതരിപ്പിക്കുന്ന ഭജന, 11 മുതൽ വിവിധ ഭജനസംഘങ്ങൾ അവതരിപ്പിക്കുന്ന നാമസങ്കീർത്തനം,വൈകിട്ട് 4.15ന് വിഠൽ ഭക്ത സംഘിന്റെ ഭജന, വൈകിട്ട് 7 മുതൽ തൈക്കാട് ശ്രീധർമശാസ്താ ഭജനസംഘത്തിന്റെ ഭജന എന്നിവയും ഉണ്ടായിരിക്കും.