ആര്യനാട്:പൊതു വിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം കൊല്ലം ചെങ്ങന്നൂർ മേഖലകളിലെ വി.എച്ച്.എസ്.ഇ പാസായ ഉദ്യോഗാർത്ഥികൾക്കായി ജനുവരി 4ന് കൊല്ലം ഗവൺമെന്റ് ബോയിസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തൊഴിൽ മേള-2020 സംഘടിപ്പിക്കും.ആര്യനാട് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ 2015-മുതൽ 19വരെയുള്ള കാലയളവിൽ വി.എച്ച്.എസ്.ഇ കോഴ്സുകൾ പാസായവരും ട്രേഡ് സർട്ടിഫിക്കറ്റിന് അർഹത നേടിയവർക്കും മേളയിൽ രജിസ്റ്റർ ചെയ്യാൻ അവസര മുണ്ടാകും.മേളയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 18ന് മുൻപായി സ്കൂളുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9847007567.