കുഴിത്തുറ:തക്കലയിൽ കഞ്ചാവ് കൈവശം വച്ചിരുന്ന 2പേരെ തക്കല പൊലീസ് അറസ്റ്റുചെയ്തു.തക്കല പൊലീസ് റോഡിൽ താമസിക്കുന്ന സുബി(30),തിരുവിതാംകോട് സ്വദേശി സക്കീർ (28)എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരുടെ കൈയിൽ നിന്ന് 150ഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി.