കുഴിത്തുറ: നാഗർകോവിലിൽ മരപ്പണിക്കാരനെ വീട്ടിലെ കിടപ്പ് മുറിയിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭാര്യ കൃഷ്ണവേണിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നാഗർകോവിൽ, കോട്ടാർ ആഴ്വാർകോവിൽ തെരുവ് സ്വദേശി പഴനി ആശാരിയുടെ മകൻ അയ്യപ്പൻ (55)ആണ് മരിച്ചത്. അയ്യപ്പന് പൊന്നി, ശുഭ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. അയ്യപ്പൻ മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ബുധനാഴ്ച് രാത്രി മദ്യപിച്ച് വീട്ടിൽ വന്ന് ഭാര്യയുമായി വഴക്കുണ്ടാക്കുകയും ഇവർ തമ്മിൽ അടികൂടുകയും ചെയ്തു. പിന്നീട് അയ്യപ്പൻ ബെഡ്‌റൂമിൽ കിടന്നുറങ്ങി. ഇന്നലെ രാവിലെ വീട്ടുകാർ നോക്കിയപ്പോൾ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കാണുകയായിരുന്നു.
|