ആറ്റിങ്ങൽ: നഗരസഭ കേന്ദ്രീകരിച്ച് ഒരു വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച എൻ. രാമാനന്ദൻ സ്മാരക പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ ഔപചാരിക ഉദ്ഘാടനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ നിർവഹിച്ചു. ആറ്റിങ്ങൽ കച്ചേരി നടയിൽ നടന്ന യോഗത്തിൽ സൊസൈറ്റി പ്രസിഡന്റ് ആർ. രാമു അദ്ധ്യക്ഷത വഹിച്ചു. എം.വിജയകുമാർ, ആനാവൂർ നാഗപ്പൻ, സി. അജയകുമാർ, ബി സത്യൻ എം.എൽ.എ, ആർ.സുഭാഷ്. ആറ്റിങ്ങൽ സുഗുണൻ, എം. പ്രദീപ്. അഡ്വ.എസ്. ലെനിൻ എന്നിവർ സംസാരിച്ചു. സൊസൈറ്റിയുടെ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മവും നടന്നു.