തിരുവനന്തപുരം: ജനുവരി 8 മുതൽ പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന അനന്തപുരി ബൈബിൾ കൺവെൻഷന്റെ ഒരുക്ക ധ്യാനം നാളെ രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ നടക്കും. അണക്കര മരിയൻ ധ്യാന കേന്ദ്രത്തിൽ നിന്നുള്ള പുരോഹിതർ നേതൃത്വം നൽകും. കർദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ, ആർച്ച് ബിഷപ്പുമാരായ എം.സൂസപാക്യം, മാർ ജോസഫ് പെരുന്തോട്ടം എന്നിവരാണ് ബൈബിൾ കൺവെൻഷന്റെ രക്ഷാധികാരികൾ. മോൺ. ടി. നിക്കോളാസാണ് കൺവീനർ. അണിക്കര മരിയൻ ധ്യാനകേന്ദ്രത്തിലെ ഫാ.ഡൊമിനിക് വാളന്മനാൽ കൺവെൻഷന് നേതൃത്വം നൽകും.