വർക്കല:ഭിന്നശേഷി ജീവനക്കാരുടെ താലൂക്ക് സമ്മേളനം 15ന് വർക്കല എൽ.പി.ജി.എസിൽ നടക്കും. രാവിലെ 10 മണിക്ക് അഡ്വ. വി.ജോയി എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും.താലൂക്ക് പ്രസിഡന്റ് എ.കെ.സൈലേഷ് അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്‌സൺ ബിന്ദുഹരിദാസ് മുഖ്യപ്രഭാഷണം നടത്തും.സർവീസിൽ നിന്നും വിരമിച്ച ഭിന്നശേഷിക്കാരെ ആദരിക്കൽ,അംഗങ്ങൾക്കുളള തിരിച്ചറിയൽ കാർഡ് വിതരണം എന്നിവ നടക്കും.ഡോ.ജോബി.എ.എസ്,നഗരസഭ കൗൺസിലർമാരായ സുനിൽകുമാർ,ഷാജഹാൻ,ഷിജി,എസ്.ജയശ്രീ തുടങ്ങിയവർ സംബന്ധിക്കും.