ബാലരാമപുരം: വിഴിഞ്ഞം തീരദേശ മേഖല ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ കുടിവെള്ള വിതരണം ഫലപ്രദമാക്കാൻ വെള്ളായണിക്കായൽ കുടിവെള്ള ശ്രോതസ്സായി നിലനിറുത്തുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ജനതാദൾ(എസ്)​ കോവളം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കർഷകരുടെ ഭൂമി വില നൽകി ഏറ്റെടുത്ത് കുടിവെള്ള വിതരണം മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജനതാദൾ(എസ്)​ കോവളം നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു അദ്ധ്യക്ഷത വഹിച്ചു. ഡോ.എ. നീലലോഹിതദാസ്,​ തകിടി കൃഷ്ണൻ നായർ,​ അഡ്വ. ജമീലാപ്രകാശം,​ വി. സുധാകരൻ,​ കോളിയൂർ സുരേഷ്,​ കരിച്ചൽ ജ്ഞാനദാസ്,​ മാങ്കിളി ശിവൻ,​ വെങ്ങാനൂർ ജയൻ ബാബു,​ പുല്ലുവിള വിൻസെന്റ്,​ ടി. അരുൺ,​ ടി. വിജയൻ,​ കോവളം രാജൻ,​ അരുമാനൂർ മുരുകൻ,​ ടി. ഇന്ദിര,​ ചൊവ്വര രാമചന്ദ്രൻ,​ സിസിലിപുരം ഷാജി,​ ടി. രാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.