yoothcongras

വിതുര: തൊളിക്കോട് പഞ്ചായത്തിലെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊളിക്കോട് പഞ്ചായത്ത് ഒാഫീസിലേക്ക് ചൂട്ടുംകെട്ടി പട സംഘടിപ്പിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റമീസ് ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മാദ്ധ്യമസമിതി അംഗം അഡ്വ.ബി.ആർ.എം ഷഫീർ, കോൺഗ്രസ് തൊളിക്കോട് പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ എൻ.എസ്. ഹാഷിം, കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായംസുധാകരൻ, കെ.എൻ. അൻസർ, അഭിരാജ് പനയ്ക്കോട്, അമൽനായർ, ശ്യാംകുമാർ, ഷൈൻ, ഷജീർ, ഷാൻ, മുനീർ, നിതിൻ,റയാൻ,സുമേഷ്,ഷിബു,അശ്വതി,വിദ്യ,സുധിൻസുദർശനൻ,തൊളിക്കോട്ഷാൻ,പനയ്ക്കോട് സത്യൻ, അരുൺ, പൊൻപാറ സതി, തച്ചൻകോട് പുരുഷോത്തമൻ, രമേശൻ, ഷൈലജ ആർ.നായർ, സുഷമ, ലിജി, ഷെമി, നളിനകുമാർ, നട്ടുവൻകാവ് വിജയൻ, തൊളിക്കോട് ഷംനാദ്, മോഹനൻനായർ, മണലയം സതീശൻ എന്നിവർ പങ്കെടുത്തു.