വിതുര: കേന്ദ്രസർക്കാരിന്റെ പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് സി.പി.എം വിതുര ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് തൊളിക്കോട് പോസ്റ്റ് ഒാഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്യും. സി.പി.എം വിതുര ഏരിയാകമ്മിറ്റി സെക്രട്ടറി അഡ്വ.എൻ. ഷൗക്കത്തലി നേതൃത്വം നൽകും.