കാട്ടാക്കട:എസ്.എൻ.ഡി.പി യോഗം കള്ളിക്കാട് ശാഖയുടെ വാർഷിക പൊതുയോഗം 22ന് ഉച്ചയ്ക്ക് 2ന് കള്ളിക്കാട് ശാഖാ ഹാളിൽ നടക്കും.ശാഖാ പ്രസിഡന്റ് ടി.സുദർശനന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ് കുമാർ മുഖ്യ പ്രഭാഷണം നടത്തും.വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ,യോഗം ഡയറക്ടർ ബോർഡംഗങ്ങളായ എസ്.കെ.അശോക് കുമാർ,സി.കെ.സുരേഷ് കുമാർ,വൈ.എസ്. കുമാർ,യൂണിയൻ കൗൺസിലർ പി.ശ്രീനിവാസൻ,ശാഖാ സെക്രട്ടറി എം.ബി.ചന്ദ്രബാബു,വൈസ് പ്രസിഡന്റ് ആർ.സുരേഷ്,വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഉഷാ ശിശുപാലൻ,യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് എൽ.എസ്.ബിനു,വനിതാ സംഘം ശാഖാ പ്രസിഡന്റ് ജി.ലീല,സെക്രട്ടറി വി.കെ.ഷീജ,പി.രമണി എന്നിവർ സംസാരിക്കും.