കിളിമാനൂർ:ചെമ്മരത്തുമുക്ക് മഹാത്മ റസിഡന്റ്‌സ് അസോസിയേഷൻ ഉദ്ഘാടന സമ്മേളനം 14ന് രാവിലെ 9ന് നഗരൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും.അസോസിയേഷൻ പ്രസിഡന്റ് ആർ.അരവിന്ദാക്ഷൻ നായർ അദ്ധ്യക്ഷത വഹിക്കും. നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രഘു ഉദ്ഘാടനം ചെയ്യും.നഗരൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.സഹിൽ മുഖ്യ അതിഥിയായിരിക്കും.എക്‌സൈസ് ഇൻസ്‌പെക്ടർ എം.എസ്.മനോജ് ബോധവത്കരണ ക്ലാസെടുക്കും. റസിഡന്റ്‌സ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് ബേബി ഹരീന്ദ്രദാസ് മുഖ്യ പ്രഭാഷണം നടത്തും.വാർഡംഗങ്ങളായ ജി.മുരളി,ആർ.അനൂപ് രാജ് എന്നിവർ പങ്കെടുക്കും.രാവിലെ 10 മുതൽ സൗജന്യ നേത്ര പ്രമേഹ ജീവിത ശൈലി രോഗ നിർണയ,ബി.പി ബ്ലഡ് ഷുഗർ പരിശോധനയും നടക്കും.