
ബാലരാമപുരം: സർഗാലയ ഒമ്പതാമത് അന്താരാഷ്ട്ര കരകൗശല മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ടൂർ ടെ കേരള ക്രാഫ്ട് സൈക്കിൾ സഞ്ചാരത്തിന് കൈത്തറി നാട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി. പയറ്റുവിള ജംഗ്ഷനിൽ മുഖ്യാതിഥിയായി എത്തിയ ഗോപിനാഥ് മാസ്റ്റർ സൈക്കിളിസ്റ്റുകൾക്ക് പൂച്ചെണ്ട് നൽകി സ്വീകരണം നൽകി. സീറോ കാർബൺ ആശയം പ്രാവർത്തികമാക്കി അകമ്പടി സേവിക്കാൻ വൈദ്യുതി വാഹനമായ മഹേന്ദ്ര സുപ്രോ സൗജന്യമായി കമ്പനി നൽകി. വാർഡ് മെമ്പർ ഉഷ, നെയ്ത്ത് മാസ്റ്റർ വിജുലാൽ എന്നിവരും ഉണ്ടായിരുന്നു. സ്വീകരണത്തിനു ശേഷം രാമചന്ദ്രൻ പയറ്റുവിളയുടെ നെയ്‌ത്തുപുര സന്ദർശിക്കുകയും നെയ്‌ത്തുകാരുമായി സൈക്കിൾ യാത്രികർ സമയം ചെലവിടുകയും ചെയ്തു.