ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ എൽ.എം.എസ് എൽ.പി.എസിൽ ആരംഭിച്ച വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ അമർ ഹോസ്‌പിറ്റൽ എം.ഡി ഡോ.രാധാകൃഷ്ണൻ നായർ നിർമ്മിച്ചു നൽകിയ പാർക്കിന്റെ ഉദ്ഘാടനം ബി.സത്യൻ എം.എൽ.എയും ഹരിത കേരള മിഷന്റെ ഭാഗമായി നഗരസഭ നിർമ്മിച്ച പച്ചത്തുരുത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ എം. പ്രദീപും നിർവഹിച്ചു. ജൈവപച്ചക്കറി വിളവെടുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആറ്റിങ്ങൽ ഗോപൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി.രാധാകൃഷ്ണൻ നായർ, കൗൺസിലർമാരായ ജി.തുളസീധരൻ പിള്ള, കെ.എസ്. സന്തോഷ്‌കുമാർ, റഫാദർ ജോസ് ജോർജ്, കൃഷി ഓഫീസർ എസ്. പുരുഷോത്തമൻ, ബി.പി.ഒ പി.സജി എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എം.എസ് ഗീത സ്വാഗതവും സുനിത നന്ദിയും പറഞ്ഞു.