abhaya

തിരുവനന്തപുരം: സിസ്റ്രർ അഭയയുടെ തലയ്ക്ക് കെെക്കോടാലി കൊണ്ട് ക്ഷതമേറ്റിരുന്നുവെന്നും, ബോധരഹിതയായി കിണറ്റിൽ വീണ അഭയയുടെ ശ്വാസകോശത്തിൽ വെളളം കയറിയത് മരണത്തിന് ഇടയാക്കിയെന്നും അഭയയുടെ മൃതദേഹം പോസ്റ്ര് മോർട്ടം ചെയ്ത കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഡോ. സി.രാധാകൃഷ്ണപിളള പ്രത്യേക സി.ബി.എെ കോടതിയിൽ മൊഴി നൽകി..

സിസ്റ്ററുടെ തലയിലെ മുറിവുകൾ കിണറ്റിൽ വീണപ്പോൾ ഉണ്ടായതല്ല. ആഴത്തിലുളള മുറിവിൽ തലച്ചോറിന് ക്ഷതമേറ്റു. വെളളത്തിൽ. വീണുള്ള സ്വാഭാവിക മരണമായിരുന്നെങ്കിൽ മരണ വെപ്രാളത്തിനിടെ കിണറ്രിലെ ചെളിയിലും പായലിലും അളളിപ്പിടിക്കുമായിരുന്നു. ആമാശയത്തിലും മണ്ണും ചെളിയും കാണുമായിരുന്നു. . വെളളം ശ്വാസകോശത്തിൽ കടന്ന് ശ്വാസംമുട്ടി മരിച്ചതു കൊണ്ടാണ് മുങ്ങി മരണമെന്ന് റിപ്പോർട്ട് ചെയ്തത്.

സംഭവ സ്ഥലം സന്ദർശിക്കണമെന്ന് പൊലീസ് തന്നോട് ആവശ്യപ്പെട്ടിരുന്നില്ല. അഭയയുടെ ഇൻക്വസ്റ്ര് , മരണസമയം ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവ പോസ്റ്റ് മോർട്ടം റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുൻപ് തന്നെ കാണിച്ചിരുന്നില്ല. 2008 -ൽ സി.ബി.എെ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതനുസരിച്ച് താൻ കോൺവെന്റിലെത്തി അഭയയുടെ മരണത്തിന് ഇടയായേക്കാവുന്ന സാഹചര്യങ്ങൾ വിശദമാക്കിക്കൊടുത്തു. താൻ ആയിരത്തോളം പോസ്റ്ര് മാർട്ടം നടത്തിയിട്ടുണ്ടെങ്കിലും ഈ കേസിലാണ് ആദ്യമായി മജിസ്ട്രേട്ടിന് രഹസ്യ മൊഴി നൽകിയതെന്നും പ്രതിഭാഗത്തിന്റെ ചോദ്യത്തിന് ഡോക്ടർ മറുപടി നൽകി.