തിരുവനന്തപുരം:ജി.ഡി.എസ് ജീവനക്കാരെ സിവിൽ ജീവനക്കാരാക്കണമെന്നാവശ്യപ്പെട്ട്

ആൾ ഇന്ത്യാ പോസ്റ്റൽ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ചീഫ് പി.എം.ജി ഓഫീസിനു മുൻപിൽ തപാൽജീവനക്കാർ ധർണ നടത്തി.എൻ.എഫ്.പി.ഇ അഖിലേന്ത്യാ പ്രസിഡന്റ് പി.വി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ എം.കൃഷ്ണൻ,എൻ.എഫ്.പി.ഇ സംസ്ഥാന കൺവീനർ പി.കെ.മുരളീധരൻ, എം.കുമാരൻ നമ്പ്യാർ, സതീഷ്‌കുമാർ,ആർ.എസ്.സുരേഷ്‌കുമാർ,കെ.ജഗദമ്മ,ജേക്കബ് തോമസ്,എസ്.അശോക് കുമാർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റ് എ.എൻ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.