saikrishna-school

പാറശാല: ചെങ്കൽ സായ്‌കൃഷ്ണ പബ്ലിക് സ്‌കൂളിന്റെ വാർഷികാഘോഷങ്ങൾ വർണശബളമായ കലാപരിപാടികളോടെ നടന്നു. വൈകിട്ട് നടന്ന പൊതുസമ്മേളനം ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ സ്‌കൂൾ മാഗസിൻ പ്രകാശനം ചെയ്തു. സ്‌കൂൾ മാനേജിംഗ് ഡയറക്ടർ രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ, സ്‌കൂൾ മാനേജർ മോഹൻകുമാർ, അക്കാഡമിക് ഡയറക്ടർ രാധാകൃഷ്ണൻ, പ്രിൻസിപ്പൽ രേണുക, വൈസ് പ്രിൻസിപ്പൽ ശ്രീകല എ.കെ എന്നിവർ സംസാരിച്ചു.