ubereats

തിരുവനന്തപുരം : ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ യൂബർ ഈറ്റ്സിലെ ഡെലിവറി പാർട്ണർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ആനുകൂല്യങ്ങൾ വൻതോതിൽ വെട്ടിക്കുറയ്ക്കുകയും മുന്നറിയിപ്പില്ലാതെ പാർട്ണർമാരെ ബ്ലോക്ക് ചെയ്യുകയും ട്രിപ്പിനിടയിൽ കാഷ് ട്രിപ്പ് കട്ടാക്കുന്നതിനും എതിരെയാണ് സമരം.

ഇത് സംബന്ധിച്ച് സമര പ്രതിനിധികൾ കമ്പനിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. കേരളത്തിലെ പുതിയ തൊഴിൽ മേഖല ആയതിനാൽ ഈ മേഖലയിലെ തൊഴിലാളികൾ അസംഘടിതരാണ്. ഇത് കമ്പനി ചൂഷണം ചെയ്യുന്നതായി തൊഴിലാളികൾ പറയുന്നു. ഇതിനെ പ്രതിരോധിക്കാൻ ഡെലിവറി പാർട്നേഴ്‌സിന്റെ സംഘടന രൂപീകരിക്കുമെന്ന് സമര സഹായ സമിതി പ്രതിനിധികൾ പറഞ്ഞു.