വർക്കല:ഗുരുധർമ്മ പ്രചരണസഭ വർക്കല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തച്ചൻകോണം കേന്ദ്രമായി തുടങ്ങുന്ന പുതിയ യൂണിറ്റ് രൂപീകരണയോഗം 14ന് വൈകിട്ട് 3.30ന് ഭദ്രാഭുവനേശ്വരി ക്ഷേത്രം ഹാളിൽ സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും.സഭയുടെ കേന്ദ്രസമിതി അംഗം കെ.ജി.സുരേഷ് അദ്ധ്യക്ഷത വഹിക്കും.അഡ്വ.വി.ജോയി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.റിട്ട.ചീഫ് ടൗൺപ്ലാനർ കെ.ദേവരാജൻ,ഡോ.പി.സുരേഷ് കുമാർ,ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, ഡോ.സുശീലടീച്ചർ,വാമനപുരം മനോഹരൻ,സുരേഷ്ബാബു,തച്ചോട് സുധീർ,നഹരസഭ വൈസ് ചെയർമാൻ എസ്.അനിജോ,കൗൺസിലർ ടി.ജയന്തി,ഉണ്ണികൃഷ്ണൻ,ഷാജി ഗോപിനാഥൻ,കെ.ജി.കോഹിന്നൂർ ചന്ദ്രസേനൻ തുടങ്ങിയവർ സംസാരിക്കും.പി.അജയകുമാർ സ്വാഗതം പറയും.