വെള്ളറട : നെയ്യാറ്റിൻകര എസ്.എൻ.ഡി.പി യൂണിയനു കീഴിലുള്ള വെള്ളറട ശ്രീനാരായണപുരം ലോകനാഥ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിനായി കമ്മിറ്റി രൂപീകരിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു.വൈ. എസ്. കുമാർ സംസാരിച്ചു.മുൻ ശാഖാസെക്രട്ടറി വെള്ളറട ജി.രാജേന്ദ്രനെ ഉത്സവകമ്മിറ്റി ചെയർമാനായി കമ്മിറ്റി രൂപീകരിച്ചു.ഭാരവാഹികളായി രഞ്ചുമാധവ് (വൈസ് ചെയർമാൻ),ബിനു (സെക്രട്ടറി), വിപിൻകുമാർ (കൺവീനർ),ആർ.സുജിത്ത്,ഷാജൻ (ജോയിന്റ് കൺവീനർമാർ),ജി.സുധാകരൻ (പൂജ കമ്മിറ്റി ചെയർമാൻ),ആർ.രാജേന്ദ്രൻ (അന്നദാന കമ്മിറ്റി ചെയർമാൻ),ആർ. പ്രവീൺകുമാർ (ഘോഷയാത്ര കമ്മിറ്റി ചെയർമാൻ),എസ്.സുമേതൻ (അലങ്കാര കമ്മിറ്റി ചെയർമാൻ),ആർ.സുജിത്ത് (ഫിനാൻസ് കമ്മിറ്റി ചെയർമാൻ),ബി.രാജേന്ദ്രപ്രസാദ് (പബ്‌ളിസിറ്റി കമ്മിറ്റി ചെയർമാൻ),യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ (ഉത്സവകമ്മിറ്റി രക്ഷാധികാരി),യൂണിയൻ കൗൺസിലർ കള്ളിക്കാട് ശ്രീനിവാസപ്പണിക്കർ (ഉത്സവ മേൽനോട്ടം), സുനിൽ,അനീഷ് (ചീഫ് കോഓർഡിനേറ്റർമാർ) എന്നിവരെ തിരഞ്ഞെടുത്തു.