വെഞ്ഞാറമൂട്:പരമേശ്വരം ജെ.എം.എൽ.പി സ്കൂളിലെ ആമ്പൽക്കുളം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു.സ്കൂൺ അങ്കണത്തിലെ ആമ്പൽക്കുളമാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. കുളത്തിനകത്ത് പൂവിട്ടു നിന്ന ആമ്പൽ ചെടികളെ മുഴുവൻ പിഴുത് എടുക്കുകയും ചെറു മത്സ്യങ്ങളെ പിടിച്ച് കളയുകയും കുളത്തിനു ചുറ്റിലും വെളിയിലായി നട്ടുപിടിപ്പിച്ചിരുന്ന ചെറിയ ചെടികളെ ചവിട്ടി നശിപ്പിക്കുകയും ചെയ്തു. വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.