തിരുവനന്തപുരം: നാടാർ സമുദായത്തിന് മത വ്യത്യാസമില്ലാത്ത സംവരണം നൽകണമെന്ന് കേരള നാടാർ മഹാജന സംഘം നേതൃസമ്മേളനം അഭിപ്രായപ്പെട്ടു. വൈ.എം.സി.എ. ഹാളിൽ ചേർന്ന സമ്മേളനത്തിൽ കെ.എൻ.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് വെള്ളറട ബാലൻ അദ്ധ്യക്ഷത വഹിച്ചു. അസി. ജനറൽ സെക്രട്ടറി എ.എസ്. അഹിമോഹനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ മുല്ലൂർ പങ്കജാക്ഷൻ വൈദ്യർ, സി.സ്വയംഭൂ, തിരുവനന്തപുരം താലൂക്ക് സെക്രട്ടറി സി.ടി.ജേക്കബ്, പ്രസിഡന്റ് കല്ലിയൂർ രവീന്ദ്രൻ, സി.എം.വത്സല ദാസ് (ചർച്ച് ഒഫ് ഗോഡ്), പി. പൗലോസ് (മലങ്കര) റവ. പവിത്രസിംഗ് (ലൂഥർ മിഷൻ) സ്‌പൈസർ സോളമൻ (സെവൻന്ത് ഡെ), റവ. എം.സിജിൻ (സോൾവിന്നിംഗ് ചർച്ച്), ആർ. സുരേന്ദ്രൻ (ഇമ്മാനുവൽ പ്രയർ), എ. ധർമ്മ മണി (അയ്യാവഴി), ദാനം, കെ. പരമേശ്വരൻ നാടാർ, കൊറ്റാമം ശോഭനദാസ്, ഹെബ്സിബാ ബാലൻ, വിജയൻ കോളിയൂർ, സുനിൽജോസ് കുളപ്പട തുടങ്ങി 22 സംവരണ രഹിത വിഭാഗങ്ങൾ പങ്കെടുത്തു.