തിരുവനന്തപുരം : ശ്രീ കുഴിവിളാകത്ത് തമ്പുരാൻ ക്ഷേത്രത്തിലെ ഉത്സവ പൊതുയോഗം ഞായറാഴ്ച വൈകിട്ട് 4ന് ക്ഷേത്ര കോമ്പൗണ്ടിൽ നടക്കും. 8-ാമത് വാർഷിക മഹോത്സവം മാർച്ച് 4, 5, 6 തീയതികളിൽ നടത്താൻ തീരുമാനിച്ചു. ക്ഷേത്ര ജോത്സ്യൻ ശ്രീ സൂര്യനാരായണ വെങ്കിടേഷിന്റെ മുഖ്യകാർമ്മികത്വത്തിൽ ജ്യോതിഷ വിധിപ്രകാരമാണ് തീരുമാനം. എല്ലാ ഭക്തജനങ്ങളും നാട്ടുകാരും കമ്മിറ്റി അംഗങ്ങളും ഉത്സവ പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി ശൈലചന്ദ്രൻ അറിയിച്ചു.