മലയിൻകീഴ് :ഐ.എം.എ.നേമം ബ്രാഞ്ചിന്റെയും ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ് തിരുവനന്തപുരം ഘടകത്തിന്റെയും ആഭിമുഖ്യത്തിൽ യൂണിസെഫ് ദിനം ആചരിച്ചു.ഡോ.മോഹനൻനായരുടെ അദ്ധ്യക്ഷതയിൽ വിളപ്പിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചേർന്ന യോഗം മെഡിക്കൽ ഓഫീസർ ഡോ.എലിസബെത് ചീരൻ ഉദ്ഘാടനം ചെയ്തു.ശിശുരോഗ വിദഗ്ധൻ ഡോ.ബെന്നറ്റ് സൈലം ക്ലാസെടുത്തു.മെഡിക്കൽ ഓഫീസർമാർ,ഫീൽഡ് ജീവനക്കാർ,ആശ വാളന്റിയേഴ്സ് പ്രവർത്തകർ എന്നിവരുൾപ്പെട നിരവധി പേർ പങ്കെടുത്തു.