നെടുമങ്ങാട് : അരുവിക്കര മൈലമൂട് ഗവൺമെന്റ് സിദ്ധ ആശുപത്രി മന്ദിര നിർമ്മാണോദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ഷാജുവിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് ഐ.മിനി നിർവഹിച്ചു.വാർഡ് മെമ്പർ വിജയകുമാരി ബാബു സ്വാഗതം പറഞ്ഞു.കരകൗശല കോർപ്പറേഷൻ ചെയർമാൻ കെ.എസ് സുനിൽകുമാർ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഒഎസ് പ്രീത,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വി.വിജയൻ നായർ,ജമീലാബീവി,മുൻ മെമ്പർ അരുവിക്കര ബാബു,ഡോ.ദീപ തുടങ്ങിയവർ പ്രസംഗിച്ചു.